യേശു പന്നി മാംസം കഴിച്ചോ?

യഹൂദർ ആയിരുന്ന യേശുവും അപ്പസ്തോലന്മാരും പന്നി മാംസം കഴിക്കുമോ? യഹൂദ സംസ്കാരത്തിൽ വളർന്നവർ ആണ് ഇവരൊക്കെ.

യേശുവിന്റെ പിൻഗാമികൾ ആയ നമ്മൾ യേശുവിനെ അല്ലെ അനുകരിക്കേണ്ടത്? ദൈവത്തിനെ നിയമത്തിൽ എന്താണ് പറഞ്ഞിരിക്കുന്നത് എന്ന് നോക്കാം.

നമ്മൾക്കറിയാം നിയമ ലംഘനം ആണ് പാപം (1 യോഹന്നാൻ 3:4). യേശു പാപം ചെയുകയും ഇല്ല, ചെയ്തിട്ടും ഇല്ല (read more).

(താഴെ ഉള്ള ചോദ്യങ്ങളിൽ ടാപ്പ് 👆🏼ചെയ്യുക)

പന്നി മാംസത്തെ കുറിച്ച് നിയമത്തിൽ എന്താണ് പറയുന്നത്?

ലേവ്യര്‍ 11 : 7-8 - പന്നി ഇരട്ടക്കുളമ്പുള്ളതെങ്കിലും അത് അയവിറക്കുന്നതല്ല. അതു നിങ്ങള്‍ക്ക് അശുദ്ധമാണ്. ഇവയുടെ മാംസം നിങ്ങള്‍ ഭക്ഷിക്കരുത്. പിണം തൊടുകയുമരുത്. ഇവ നിങ്ങള്‍ക്ക് അശുദ്ധമാണ്.

നിയമാവര്‍ത്തനം 14 : 8 - പന്നി ഇരട്ടക്കുളമ്പുള്ളതാണെങ്കിലും അയവിറക്കാത്തതാകയാല്‍ അശുദ്ധമാണ്. അതിന്‍റെ മാംസം ഭക്ഷിക്കുകയോ അതിന്‍റെ ശവം സ്പര്‍ശിക്കുകയോ അരുത്.

യേശുവിന്റെ രണ്ടാം വരവും പന്നി തിന്നുന്നതും തമ്മിൽ എന്താണ് ബന്ധം?

ഏശയ്യാ 66 : 15,17 (2nd Coming of Jesus?, രണ്ടാം വരവ്? )

15 കര്‍ത്താവ് അഗ്നിയില്‍ എഴുന്നള്ളും; അവിടുത്തെ രഥം കൊടുങ്കാറ്റുപോലെ. അവിടുത്തെ ഉഗ്രക്രോധം ആഞ്ഞടിക്കും; അവിടുത്തെ ശാസനം ആളിക്കത്തും.

17 കര്‍ത്താവ് അരുളിച്ചെയ്യുന്നു: മധ്യത്തില്‍ നില്‍ക്കുന്നവന്‍റെ അനുയായികളായി ഉദ്യാനത്തില്‍ പ്രവേശിക്കാന്‍വേണ്ടി തങ്ങളെത്തന്നെ ശുദ്ധീകരിച്ചു സമര്‍പ്പിക്കുകയും പന്നിയിറച്ചി, മ്ളേച്ഛ വസ്തുക്കള്‍, ചുണ്ടെ ലി എന്നിവ തിന്നുകയും ചെയ്യുന്നവര്‍ ഒന്നിച്ചു നാശമടയും.

ഏശയ്യാ 65 : 2-4

2 സ്വന്തം ആലോചനകളെ പിന്തുടര്‍ന്നു വഴിതെറ്റി നടക്കുന്ന കലഹപ്രിയരായ ഒരു ജനത്തിനുനേരേ ദിവസം മുഴുവന്‍ ഞാന്‍ എന്‍റെ കൈകള്‍ വിരിച്ചുപിടിച്ചു.

3 ഉദ്യാനങ്ങളില്‍ ബലിയര്‍പ്പിക്കുകയും ഇഷ്ടികകളിന്‍മേല്‍ ധൂപാര്‍പ്പണം നടത്തുകയും ചെയ്തുകൊണ്ട് എന്‍റെ മുഖത്തു നോക്കി എപ്പോഴും എന്നെ പ്രകോപിപ്പിക്കുന്ന ഒരു ജനത്തിനു നേരേതന്നെ.

4 അവര്‍ ശവകുടീരങ്ങളില്‍ ഇരിക്കുന്നു; രഹസ്യസ്ഥലങ്ങളില്‍ രാത്രി ചെലവഴിക്കുന്നു; പന്നിയിറച്ചി ഭക്ഷിക്കുന്നു. നിന്ദ്യമായവയുടെ സത്തു പാനം ചെയ്യുന്നു.

പത്രോസിനു വന്ന വെളിപാടിന്റെ യഥാർത്ഥ അർഥം എന്താന്ന്?

പത്രോസിനു വന്ന ദർശനം ഭക്ഷണം ആയിട്ട് ഒരു ബന്ധവും ഇല്ല! അത് വിചതിയരെ, ദൈവം ക്രിസ്തുവിലൂടെ ശുദ്ധരാക്കിയവരെ,  മാറ്റി നിർത്താതിരിക്കാൻ വേണ്ടി ദൈവം കാണിച്ചു കൊടുത്തതാണ്.

ഈ സന്ദർഭത്തിൽ കൊർണേലിയൂസ് എന്ന റോമൻ ശതാധിപനെ കൂടെ എടുത്തോളാൻ ഉള്ള ഉപദേശം ആയിരുന്നു പത്രോസിനു ദൈവം കൊടുത്ത്. 3-4 വാക്യത്തിൽ ഒരു മാലാഖ കൊർണേലിയൂസിനു പ്രത്യക്ഷപ്പെടുന്നുണ്ട്, പത്രോസിനെ പോയി കാണാൻ പറഞ്ഞുകൊണ്ട്.

ഇവിടെ സന്ദർഭം അറിയേണ്ടത് വളരെ പ്രധാനമാണ്.

അപ്പസ്തോല പ്രവര്‍ത്തനങ്ങള്‍ 10 : 3-4, 10-22, 28

ഒന്നാം ഭാഗം: 3-4, ദൈവദൂതന്‍ കൊർണേലിയൂസിനെ കാണാൻ വരുന്നു.

3 ഒരു ദിവസം ഏതാണ്ട് ഒമ്പതാം മണിക്കൂറില്‍ കൊര്‍ണേലിയൂസ് എന്നുവിളിച്ചുകൊണ്ടു ഒരു ദൈവദൂതന്‍ ആഗതനാകുന്നത് ഒരു ദര്‍ശനത്തില്‍ അവന്‍ വ്യക്തമായിക്കണ്ടു.

4 ഭയവിഹ്വലനായി ഉറ്റുനോക്കിക്കൊണ്ട് അവന്‍ ചോദിച്ചു: പ്രഭോ, ഇതെന്താണ്? ദൂതന്‍ പറഞ്ഞു: നിന്‍റെ പ്രാര്‍ഥനകളും ദാനധര്‍മങ്ങളും ദൈവസന്നിധിയില്‍ നിന്നെ അനുസ്മരിപ്പിച്ചിരിക്കുന്നു.

5 യോപ്പായിലേക്ക് ആളയച്ച് പത്രോസ് എന്നു വിളിക്കപ്പെടുന്ന ശിമയോനെ വരുത്തുക.

രണ്ടാം ഭാഗം: 10-22, പത്രോസിനു ദർശനം ഉണ്ടാകുന്നു

10 അവനു (പത്രോസിനു) വിശുന്ന. എന്തെങ്കിലും ഭക്ഷിക്കണമെന്നു തോന്നി. അവര്‍ ഭക്ഷണം തയ്യാറാക്കിക്കൊിരുപ്പോള്‍ അവന് ഒരു ദിവ്യാനുഭൂതി ഉണ്ടായി.

11 സ്വര്‍ഗം തുറന്നിരിക്കുന്നതും വലിയ വിരിപ്പുപോലുള്ള ഒരു പാത്രം നാലുകോണിലും പിടിച്ച് ഭൂമിയിലേക്ക് ഇറക്കപ്പെടുന്നതും അവന്‍ കണ്ടു.

12 ഭൂമിയിലെ എല്ലാത്തരം നാല്‍ക്കാലികളും ഇഴജന്തുക്കളും ആകാശപ്പറവകളും അതിലുണ്ടായിരുന്നു.

13 ഒരു സ്വരവും അവന്‍ കേട്ടു: പത്രോസേ, എഴുന്നേല്‍ക്കുക; നീ ഇവയെ കൊന്നു ഭക്ഷിക്കുക.

14 പത്രോസ് പറഞ്ഞു: "കര്‍ത്താവേ, ഒരിക്കലുമില്ല. മലിനമോ അശുദ്ധമോ ആയ ഒന്നും ഞാന്‍ ഒരിക്കലും ഭക്ഷിച്ചിട്ടില്ല."

15 രണ്ടാമതും അവന്‍ ആ സ്വരം കേട്ടു: "ദൈവം വിശുദ്ധീകരിച്ചവ മലിനമെന്നു നീ കണക്കാക്കരുത്."

16 മൂന്നുപ്രാവശ്യം ഇങ്ങനെ സംഭവിച്ചു. ഉടന്‍തന്നെ പാത്രം ആകാശത്തേക്ക് എടുക്കപ്പെടുകയും ചെയ്തു.

17 താന്‍ കണ്ട ദര്‍ശനത്തിന്‍റെ അര്‍ഥമെന്തെന്നു പത്രോസ് സംശയിച്ചുനില്‍ക്കുമ്പോള്‍, കൊര്‍ണേലിയൂസ് അയച്ച ആളുകള്‍ ശിമയോന്‍റെ വീടന്വേഷിച്ച് പടിവാതില്‍ക്കല്‍ നില്‍പുണ്ടായിരുന്നു.

18 പത്രോസ് ദര്‍ശനത്തെക്കുറിച്ചു ചിന്തിച്ചുകൊണ്ടിരുന്നപ്പോള്‍ ആത്മാവ് അവനോടു പറഞ്ഞു: ഇതാ, മൂന്നുപേര്‍ നിന്നെ അന്വേഷിക്കുന്നു.

19 പത്രോസ് എന്നു വിളിക്കപ്പെടുന്ന ശിമയോന്‍ ഇവിടെയാണോ താമസിക്കുന്നത് എന്ന് അവര്‍ വിളിച്ചു ചോദിച്ചു.

20 "എഴുന്നേറ്റ് താഴേക്കു ചെല്ലുക; ഒന്നും സംശയിക്കാതെ അവരോടൊപ്പം പോവുക. എന്തെന്നാല്‍, ഞാനാണ് അവരെ അയച്ചിരിക്കുന്നത്."

21 പത്രോസ് താഴെ വന്ന് അവരോടു പറഞ്ഞു: നിങ്ങള്‍ അന്വേഷിക്കുന്ന ആള്‍ ഞാന്‍ തന്നെ. നിങ്ങള്‍ വന്നതിന്‍റെ ഉദ്ദേശ്യമെന്ത്?

22 അവര്‍ പറഞ്ഞു: നീതിമാനും ദൈവഭയമുള്ളവനും യഹൂദജനത്തിനു മുഴുവന്‍ സമ്മതനുമായ കൊര്‍ണേലിയൂസ് എന്ന ശതാധിപന്, നിന്നെ ആളയച്ച് വീട്ടിലേക്ക് കൊണ്ടുചെല്ലണമെന്നും, നിന്‍റെ വാക്കുകള്‍കേള്‍ക്കണമെന്നും, ദൈവദൂതനില്‍നിന്നു നിര്‍ദ്ദേശം ലഭിച്ചിരിക്കുന്നു.

മൂനാം ഭാഗം: 28, പത്രോസിനു ദർശനം മനസിലാകുന്നു. ഭക്ഷണം ആയിട്ട് ഒരു ബന്ധവും ഇല്ല.

28 അവന്‍ അവരോടു പറഞ്ഞു: മറ്റൊരു വര്‍ഗക്കാരനുമായി സമ്പര്‍ക്കം പുലര്‍ത്തുന്നതും അവനെ സമീപിക്കുന്നതും ഒരു യഹൂദന് എത്രത്തോളം നിയമവിരുദ്ധമാണെന്നു നിങ്ങള്‍ക്ക് അറിയാമല്ലോ. "എന്നാല്‍, ഒരു മനുഷ്യനെയും ഹീനജാതിക്കാരനെന്നോ അശുദ്ധനെന്നോ വിളിക്കരുതെന്ന് ദൈവം എനിക്കു കാണിച്ചുതന്നിരിക്കുന്നു."

വീണ്ടും, പിതാവായ ദൈവത്തിന്റെ നിയമത്തിനു എതിരായി യേശു ക്രിസ്തുവിനു പ്രവർത്തിക്കാൻ ആകില്ല. യേശു നിയമം ലംഖിച്ചാൽ യേശു പാപം ചെയ്യുന്നു. പക്ഷെ യേശു പാപം ചെയ്തിട്ടില്ല. ക്രിസ്ത്യാനികൾ ആയ നമ്മൾ യേശുവിന്റെ പിൻഗാമികൾ അല്ലെ ആവേണ്ടത്? അല്ലാതെ പള്ളിയുടെയോ സഭയുടെയോ ആണോ?