യേശു നിയമം പാലിച്ചോ അതോ ലംഖിച്ചോ?

യേശു ഒരു യഹൂദൻ ആയിരുന്നു. യഹൂദ സംസ്കാരത്തിൽ വളർന്നവൻ ആണ്. യേശു പിതാവായ ദൈവത്തിന്റെ നിയമം പാലിക്കേണ്ട എന്ന് നമ്മളെ പഠിപ്പിച്ചോ? യേശു നിയമം ലംഖിച്ചോ? അതോ പാലിച്ചോ? നമുക്ക് നോക്കാം.

കാരണം യേശുവിന്റെ പിൻഗാമികൾ ആയ നമ്മൾ യേശു ജീവിച്ചത് പോലെ അല്ലെ ജീവിക്കേണ്ടത്?

നമ്മൾ ഓർക്കണം, "വചനം മാംസമായി നമ്മുടെയിടയില്‍ വസിച്ചു." യോഹന്നാന്‍ 1 : 14a

അന്നത്തെ വചനം എന്താണ്? നിയമവും പ്രവാചകന്മാരും സന്ഗീർത്തനങ്ങളും. നമ്മൾ "പഴയ നിയമം" എന്ന് വിളിക്കുന്ന ആ വചനം.

വചനം = നിയമവും പ്രവാചകന്മാരും (അർഥം എന്നതാണ്?)

പുറപ്പാട്‌ 31 : 18b - ...ഉടമ്പടിയുടെ രണ്ടു പ്രതികള്‍ - തന്‍റെ വിരല്‍കൊണ്ടെഴുതിയ രണ്ടു കല്‍പലകകള്‍ - ദൈവം അവനു (മോശക്ക് ) നല്‍കി.

(കൂടുതലറിയാൻ താഴെ ഉള്ള ചോദ്യങ്ങളിൽ ടാപ്പ് 👆🏼ചെയ്യുക)

യേശു നിയമത്തെയും പ്രവാചകന്മാരെയും ("പഴയ നിയമം") കുറിച്ച് പറഞ്ഞത്?

മത്തായി 5 : 17-19 

17 "നിയമത്തെയോ പ്രവാചകന്‍മാരെയോ അസാധുവാക്കാനാണു ഞാന്‍ വന്നതെന്നു നിങ്ങള്‍ വിചാരിക്കരുത്. അസാധുവാക്കാനല്ല പൂര്‍ത്തിയാക്കാനാണ് ഞാന്‍ വന്നത്.

18 ആകാശവും ഭൂമിയും കടന്നുപോകുന്നതുവരെ, സമസ്തവും നിറവേറുവോളം നിയമത്തില്‍നിന്നു വള്ളിയോ പുള്ളിയോ മാറുകയില്ലെന്നു സത്യമായി ഞാന്‍ നിങ്ങളോടു പറയുന്നു.

19 ഈ പ്രമാണങ്ങളില്‍ ഏറ്റവും നിസ്സാരമായ ഒന്ന് ലംഘിക്കുകയോ ലംഘിക്കാന്‍മറ്റുള്ളവരെ പഠിപ്പിക്കുകയോ ചെയ്യുന്നവന്‍ സ്വര്‍ഗരാജ്യത്തില്‍ ചെറിയവനെന്നു വിളിക്കപ്പെടും. എന്നാല്‍, അത് അനുസരിക്കുകയും പഠിപ്പിക്കുകയും ചെയ്യുന്നവന്‍ സ്വര്‍ഗരാജ്യത്തില്‍ വലിയവനെന്നു വിളിക്കപ്പെടും."

കുറിപ്പ്:

യേശു വിധി ദിവസത്തിൽ നിയമം ലംഖിക്കുന്നവരെ  കുറിച്ച്?

മത്തായി 7 : 21-23

21 "കര്‍ത്താവേ, കര്‍ത്താവേ എന്ന്, എന്നോടു വിളിച്ചപേക്ഷിക്കുന്നവനല്ല, എന്‍റെ സ്വര്‍ഗസ്ഥനായ പിതാവിന്‍റെ ഇഷ്ടം നിറവേറ്റുന്നവനാണ്, സ്വര്‍ഗരാജ്യത്തില്‍ പ്രവേശിക്കുക.

22 അന്ന് പലരും എന്നോടു ചോദിക്കും: കര്‍ത്താവേ, കര്‍ത്താവേ, ഞങ്ങള്‍ നിന്‍റെ നാമത്തില്‍ പ്രവചിക്കുകയും നിന്‍റെ നാമത്തില്‍ പിശാചുക്കളെ പുറത്താക്കുകയും നിന്‍റെ നാമത്തില്‍ നിരവധി അദ്ഭുതങ്ങള്‍ പ്രവര്‍ത്തിക്കുകയും ചെയ്തില്ലേ?

23 അപ്പോള്‍ ഞാന്‍ അവരോടു പറയും: നിങ്ങളെ ഞാന്‍ ഒരിക്കലും അറിഞ്ഞിട്ടില്ല; *അനീതി പ്രവര്‍ത്തിക്കുന്നവരേ, നിങ്ങള്‍ എന്നില്‍നിന്ന് അകന്നുപോകുവിന്‍."

*അനീതി എന്ന വാക്ക് ഗ്രീക്കിൽ "anomia" എന്നാണ്. Strong's G458 Lexicon-ഇൽ ആ വാക്കിന്റെ അർഥം ഇതാണ്.

വീണ്ടും, ഇതൊക്കെ പറഞ്ഞിട്ട് യേശു തന്നെ നിയമം ലംഖിക്കുമോ? അതോ ലംഖിക്കാൻ നമ്മളോട് പറയുമോ?

യേശു സാബത്തിനെ കുറിച്ച് എന്താണ് പറഞ്ഞത്?

മര്‍ക്കോസ്‌ 2 : 27-28 - അവന്‍ അവരോടു പറഞ്ഞു: "സാബത്ത്‌* മനുഷ്യനുവേണ്ടിയാണ്‌; മനുഷ്യന്‍ സാബത്തിനുവേണ്ടിയല്ല. മനുഷ്യപുത്രന്‍ സാബത്തിന്റെയും കര്‍ത്താവാണ്‌."

ചോദ്യം: സാബത്തിന്റെ കർത്താവായ യേശു സാബത്തു നിയമം ലംഖിക്കുമോ?

*യഥാർത്ഥ സാബത്ത് ദിവസം - Read More.

യേശു അധികാരിയോട് സ്വർഗ്ഗരാജ്യത്തിൽ പ്രവേശിക്കാൻ എന്താണ് പറഞ്ഞത്?

ലൂക്കാ 18 : 18-20

ഒരു അധികാരി അവനോടു ചോദിച്ചു: നല്ലവനായ ഗുരോ, നിത്യജീവന്‍ അവകാശമാക്കാന്‍ ഞാന്‍ എന്തു ചെയ്യണം?

യേശു പറഞ്ഞു: "എന്തുകൊണ്ടാണു നീ എന്നെ നല്ലവന്‍ എന്നു വിളിക്കുന്നത്? ദൈവം അല്ലാതെ നല്ലവനായി മറ്റാരുമില്ല. പ്രമാണങ്ങള്‍ നിനക്കറിയാമല്ലോ: വ്യഭിചാരം ചെയ്യരുത്; കൊല്ലരുത്; മോഷ്ടിക്കരുത്; കള്ളസ്സാക്ഷ്യം നല്‍കരുത്; പിതാവിനെയും മാതാവിനെയും ബഹുമാനിക്കുക."

വീണ്ടും, ദൈവത്തിന്റെ നിയമം ലംഖിക്കാൻ യേശു പഠിപ്പിച്ചിട്ടില്ല. പഠിപ്പിക്കുകയും ഇല്ല. യേശു സ്വന്തം പിതാവിന് എതിരായി പ്രവർത്തിക്കില്ല.

യേശു ഫരിസേയരുടെ (മാനുഷിക) നിയമങ്ങളെ ആണ് തള്ളി പറഞ്ഞത്?

മത്തായി 15 : 3-9

3 അവന്‍ മറുപടി പറഞ്ഞു: നിങ്ങളുടെ പാരമ്പര്യത്തിന്‍റെ പേരില്‍ നിങ്ങള്‍ ദൈവത്തിന്‍റെ പ്രമാണം ലംഘിക്കുന്നതെന്തുകൊണ്ട്?

4 പിതാവിനെയും മാതാവിനെയും ബഹുമാനിക്കുക; പിതാവിനെയോ മാതാവിനെയോ അധിക്ഷേപിക്കുന്നവന്‍ മരിക്കണം എന്നു ദൈവം കല്‍പിച്ചിരിക്കുന്നു.

5 എന്നാല്‍, നിങ്ങള്‍ പറയുന്നു, ആരെങ്കിലും തന്‍റെ പിതാവിനോടോ മാതാവിനോടോ എന്നില്‍നിന്നു നിങ്ങള്‍ക്കു ലഭിക്കേണ്ടത് വഴിപാടായി നല്‍കിക്കഴിഞ്ഞു എന്നു പറഞ്ഞാല്‍ പിന്നെ അവന്‍ അവരെ സംരക്ഷിക്കേണ്ടതില്ല എന്ന്.

6 ഇങ്ങനെ, നിങ്ങളുടെ പാരമ്പര്യത്തിനുവേണ്ടി ദൈവവചനത്തെ നിങ്ങള്‍ വ്യര്‍ഥമാക്കിയിരിക്കുന്നു.

7 കപടനാട്യക്കാരേ, ഏശയ്യാ നിങ്ങളെപ്പറ്റി ശരിയായിത്തന്നെ പ്രവചിച്ചു:

8 ഈ ജനം അധരംകൊണ്ട് എന്നെ ബഹുമാനിക്കുന്നു. എന്നാല്‍, അവരുടെ ഹൃദയം എന്നില്‍നിന്നു വളരെ അകലെയാണ്.

9 അവര്‍ മാനുഷിക നിയമങ്ങള്‍ പ്രമാണങ്ങളായി പഠിപ്പിച്ചുകൊണ്ട് വ്യര്‍ഥമായി എന്നെ ആരാധിക്കുന്നു.

വീണ്ടും, ദൈവത്തിന്റെ നിയമം ലംഖിക്കാൻ യേശു പഠിപ്പിക്കില്ല. മനുഷ്യരുടെ നിയമങ്ങളെ ആണ് യേശു തള്ളി കളഞ്ഞത്. ഇക്കാലത്തെ ഒരു ഉദാഹരണം, ആഴ്ചയിലെ ആദ്യത്തെ ദിവസം സാബത്തു അല്ല. ദൈവം പറഞ്ഞത് അനുസരിച്ചു ഏഴാമത്തെ ദിവസം ആണ്.

യേശുവിനോടുള്ള സ്നേഹത്തിന്റെ അടയാളം എന്ത്?

യോഹന്നാന്‍ 14 : 15 - "നിങ്ങള്‍ എന്നെ സ്നേഹിക്കുന്നുവെങ്കില്‍ എന്‍റെ കല്‍പന പാലിക്കും."

1 യോഹന്നാന്‍ 5 : 2-3 - നമ്മള്‍ ദൈവത്തെ സ്നേഹിക്കുകയും അവിടുത്തെ കല്‍പനകള്‍ അനുസരിക്കുകയും ചെയ്യുമ്പോള്‍ ദൈവത്തിന്‍റെ മക്കളെ സ്നേഹിക്കുന്നു എന്നു നാമറിയുന്നു. ദൈവത്തെ സ്നേഹിക്കുകയെന്നാല്‍, അവിടുത്തെ കല്‍പനകള്‍ അനുസരിക്കുകയെന്ന് അര്‍ഥം. അവിടുത്തെ കല്‍പനകള്‍ ഭാരമുള്ളവയല്ല.

1 യോഹന്നാന്‍ 2 : 3 - നാം അവന്‍റെ കല്‍പനകള്‍ പാലിച്ചാല്‍ അതില്‍നിന്നു നാം അവനെ അറിയുന്നുവെന്നു തീര്‍ച്ചയാക്കാം.

യേശു നിയമം ലംഖിച്ചാൽ പാപി ആകുമായിരുന്നു:

യേശു പാപം ചെയ്താൽ, കളങ്കം ഇല്ലാത്ത കുഞ്ഞാട് ആവില്ല.


1 യോഹന്നാന്‍ 3 : 4 - പാപം ചെയ്യുന്നവന്‍ നിയമം ലംഘിക്കുന്നു. പാപം നിയമലംഘനമാണ്‌.


1 പത്രോസ് 1 : 19 - കറയോ കളങ്കമോ ഇല്ലാത്ത കുഞ്ഞാടിന്റേ തുപോലുള്ള ക്രിസ്തുവിന്‍റെ അമൂല്യരക്തം കൊണ്ടത്രേ.


1 പത്രോസ് 2 : 22 - അവന്‍ പാപം ചെയ്‌തിട്ടില്ല, അവന്റെ അധരത്തില്‍ വഞ്ചന കാണപ്പെട്ടുമില്ല.


ഹെബ്രായര്‍ 4 : 15 - നമ്മുടെ ബലഹീനതകളില്‍ നമ്മോടൊത്തു സഹതപിക്കാന്‍ കഴിയാത്ത ഒരു പ്രധാനപുരോഹിതനല്ല നമുക്കുള്ളത്‌; പിന്നെയോ, ഒരിക്കലും പാപംചെയ്‌തിട്ടില്ലെങ്കിലും എല്ലാകാര്യങ്ങളിലും നമ്മെപ്പോലെതന്നെ പരീക്‌ഷിക്കപ്പെട്ടവനാണ്‌ അവന്‍.