യഥാർത്ഥമായ 2nd കല്പന (Real 2nd Commandment)
അപ്പ. പ്രവര്‍ത്തനങ്ങള്‍ 4 : 19 - പത്രോസും യോഹന്നാനും അവരോടു മറുപടി പറഞ്ഞു: "ദൈവത്തെക്കാളുപരി നിങ്ങളെ അനുസരിക്കുന്നതു ദൈവസന്നിധിയില്‍ ന്യായമാണോ? നിങ്ങള്‍ തന്നെ വിധിക്കുവിന്‍."
ദൈവത്തിന്റെ ശെരിക്കും ഉള്ള രണ്ടാം കല്പന വിഗ്രഹങ്ങളെ കുറിച്ചാണ്. ചില പള്ളികൾ ഈ കല്പന ഒളിപ്പിക്കാൻ ശ്രമിക്കുന്നു. ദൈവം ദൈവത്തിന്റെ സ്വന്തം കൈകൾ കൊണ്ട് എഴുതിയത് ഈ കല്പന പള്ളികൾ എന്തുകൊണ്ട് ഒളിച്ചു വെക്കുന്നു?
പുറപ്പാട് 20 : 4-6
മുകളില്‍ ആകാശത്തിലോ താഴെ ഭൂമിയിലോ ഭൂമിക്കടിയിലോ ജലത്തിലോ ഉള്ള ഒന്നിന്‍റെയും പ്രതിമയോ സ്വരൂപമോ നീ നിര്‍മിക്കരുത്;
അവയ്ക്കു മുന്‍പില്‍ പ്രണമിക്കുകയോ അവയെ ആരാധിക്കുകയോ ചെയ്യരുത്. എന്തെന്നാല്‍, ഞാന്‍, നിന്‍റെ ദൈവമായ കര്‍ത്താവ്, അസഹിഷ്ണുവായ ദൈവമാണ്. എന്നെ വെറുക്കുന്ന പിതാക്കന്‍മാരുടെ കുറ്റങ്ങള്‍ക്ക് അവരുടെ മക്കളെ മൂന്നും നാലും തലമുറവരെ ഞാന്‍ ശിക്ഷിക്കും.
എന്നാല്‍, എന്നെ സ്നേഹിക്കുകയും എന്‍റെ കല്പനകള് പാലിക്കുകയും ചെയ്യുന്നവരോട് ആയിരമായിരം തലമുറകള്‍ വരെ ഞാന്‍ കരുണ കാണിക്കും.
Exodus 20 : 4-6 in English
“You shall not make for yourself a carved image (idol), or any likeness of anything that is in heaven above, or that is in the earth beneath, or that is in the water under the earth. You shall not bow down to them or serve them, for I the Lord your God am a jealous God, visiting the iniquity of the fathers on the children to the third and the fourth generation of those who hate me, but showing steadfast love to thousands of those who love me and keep my commandments."
നിയമാവര്‍ത്തനം 5 : 8-10
നിനക്കായി ഒരു വിഗ്രഹവും ഉണ്ടാക്കരുത്; മുകളില്‍ ആകാശത്തോ താഴെ ഭൂമിയിലോ ഭൂമിക്കടിയിലെ ജലത്തിലോ ഉള്ള ഒന്നിന്‍റെയും പ്രതിമ ഉണ്ടാക്കരുത്.
നീ അവയെ കുമ്പിട്ടാരാധിക്കുകയോ സേവിക്കുകയോ ചെയ്യരുത്. എന്തെന്നാല്‍, നിന്‍റെ ദൈവവും കര്‍ത്താവുമായ ഞാന്‍ എന്നെ വെറുക്കുന്നവരുടെ മൂന്നും നാലും തലമുറകള്‍വരെയുള്ള മക്കളെ അവരുടെ പിതാക്കന്‍മാരുടെ തിന്‍മമൂലം ശിക്ഷിക്കുന്ന അസഹിഷ്ണുവായ ദൈവമാണ്.
എന്നാല്‍, എന്നെ സ്നേഹിക്കുകയും എന്‍റെ കല്പനകള് പാലിക്കുകയും ചെയ്യുന്നവരോട് ആയിരം തലമുറവരെ ഞാന്‍ കാരുണ്യം കാണിക്കും.
നൂറ്റാണ്ടുകൾ തോറും പല പള്ളികളും ഈ കല്പന നമ്മളെ ലംഖിക്കാൻ ആണ് പഠിപ്പിക്കുന്നത്. എന്തിനു? ഒന്നിന്റെയും പ്രതിമ ഉണ്ടാക്കരുത് എന്ന് ദൈവം പറഞ്ഞിട്ട് പള്ളികൾ എന്തുകൊണ്ട് മനുഷ്യരുടെ പ്രതിമകൾ ഉണ്ടാക്കുന്നു? അവർ ദൈവത്തെ ധിക്കരിക്കുകയാണ് . കൂടെ നമ്മളെയും അവരുടെ പാപങ്ങളിൽ കൂടുന്നു.