"പഴയ നിയമം" അതോ "നിയമവും പ്രവാചകന്മാരും"

നമ്മുടെ പള്ളികൾ നൂറ്റാണ്ടുകൾ തോറും ദൈവത്തിനെ നിയമത്തെയും പ്രവാചകന്മാരെയും "പഴയ നിയമം" എന്ന് വിളിച്ചു മാറ്റി വെക്കുകയാണ്. 

യേശു ഭൂമിയിൽ നടന്നപ്പോൾ ഉണ്ടായിരുന്ന ഒരേ ഒരു ബൈബിൾ ആയിരുന്നു നിയമവും പ്രവാചകന്മാരും. അതിനെ ആണ് നമ്മൾ "പഴയത് "എന്ന് വിളിക്കുന്നത്. അത് ശെരിയാണോ ? 

യേശു അതിനെ അങ്ങനെ വിളിച്ചിട്ടുണ്ടോ? നമുക്ക് നോക്കാം.

മത്തായി 4 : 4 - അവന്‍ പ്രതിവചിച്ചു: "മനുഷ്യന്‍ അപ്പംകൊണ്ടു മാത്രമല്ല, ദൈവത്തിന്‍റെ നാവില്‍ നിന്നു പുറപ്പെടുന്ന ഓരോ വാക്കുകൊണ്ടുമാണു ജീവിക്കുന്നത് എന്ന് എഴുതപ്പെട്ടിരിക്കുന്നു."

നമ്മൾ "പഴയ നിയമം"  എന്ന് വിളിക്കുന്നത് യേശു ക്രിസ്തു എന്താന്ന് വിളിച്ചത് എന്ന് നോക്കാം:

മത്തായി 5 : 17-18 - "നിയമത്തെയോ പ്രവാചകന്‍മാരെയോ അസാധുവാക്കാനാണു ഞാന്‍ വന്നതെന്നു നിങ്ങള്‍ വിചാരിക്കരുത്. അസാധുവാക്കാനല്ല പൂര്‍ത്തിയാക്കാനാണ് ഞാന്‍ വന്നത്. ആകാശവും ഭൂമിയും കടന്നുപോകുന്നതുവരെ, സമസ്തവും നിറവേറുവോളം നിയമത്തില്‍നിന്നു വള്ളിയോ പുള്ളിയോ മാറുകയില്ലെന്നു സത്യമായി ഞാന്‍ നിങ്ങളോടു പറയുന്നു."

ആകാശവും ഭൂമിയും ഇപ്പോഴും ഇവിടെ തന്നെ ഉണ്ട്.

മത്തായി 7 : 12 - "മറ്റുള്ളവര്‍ നിങ്ങള്‍ക്കുചെയ്തു തരണമെന്നു നിങ്ങള്‍ ആഗ്രഹിക്കുന്നതെല്ലാം നിങ്ങള്‍ അവര്‍ക്കു ചെയ്യുവിന്‍. ഇതാണു നിയമവും പ്രവാചകന്‍മാരും."

മത്തായി 11 : 13 - "യോഹന്നാന്‍വരെ സകല പ്രവാചകന്‍മാരും നിയമവും പ്രവചനം നടത്തി."

മത്തായി 22 : 40 - "ഈ രണ്ടു കല്‍പനകളില്‍ സമസ്ത നിയമവും പ്രവാചകന്‍മാരും അധിഷ്ഠിതമായിരിക്കുന്നു."

ലൂക്കാ 16 : 16 - "നിയമവും പ്രവാചകന്‍മാരും യോഹന്നാന്‍ വരെ ആയിരുന്നു. അതിനുശേഷം, ദൈവരാജ്യത്തിന്‍റെ സുവിശേഷം പ്രസംഗിക്കപ്പെടുന്നു. എല്ലാവരും ബലം പ്രയോഗിച്ച് അതില്‍ പ്രവേശിക്കുന്നു."

ലൂക്കാ 24 : 44 - അവന്‍ അവരോടു പറഞ്ഞു: "മോശയുടെ നിയമത്തിലും പ്രവാചകന്‍മാരിലും സങ്കീര്‍ത്തനങ്ങളിലും എന്നെക്കുറിച്ച് എഴുതപ്പെട്ടിരിക്കുന്നതെല്ലാം പൂര്‍ത്തിയാകേണ്ടിയിരിക്കുന്നു എന്നുഞാന്‍ നിങ്ങളോടുകൂടെ ആയിരുന്നപ്പോള്‍ പറഞ്ഞിട്ടുണ്ടല്ലോ."

നമ്മൾ ഓർക്കണം, "വചനം മാംസമായി നമ്മുടെയിടയില്‍ വസിച്ചു." യോഹന്നാന്‍ 1 : 14a

അന്നത്തെ "വചനം" = യേശുവിന്റെ "നിയമവും പ്രവാചകന്മാരും" = നമ്മുടെ "പഴയ നിയമം"

നമ്മൾ "പഴയ നിയമം"  എന്ന് വിളിക്കുന്നത് യേശു ക്രിസ്തു നിയമവും പ്രവാചകന്മാരും എന്നാണ് വിളിച്ചത്. യേശു ക്രിസ്തുവിന്റെ പിൻഗാമികൾ ആയ നമ്മൾ യേശുവിനെ അല്ലെ അനുകരിക്കാൻ ശ്രേമിക്കേണ്ടത് ?

എഫ്രയീം ഇത് ചെയ്യും എന്ന് ദൈവത്തിനു അറിയാമായിരുന്നു:

ദൈവം എഫ്രയിമിനെ കുറിച്ച് പറയുന്നു: ദൈവത്തിന്റെ നിയമങ്ങൾ അവൻ വിചിത്രമായ കണ്ടു എന്ന്.

ഹോസിയാ 8 : 11-12 - എഫ്രായിം പാപത്തിനായി ബലിപീഠങ്ങളുടെ എണ്ണം വര്‍ധിപ്പിച്ചു. അത്‌ അവനു പാപം ചെയ്യാനുള്ള പീഠങ്ങളായി. ഞാന്‍ (ദൈവം) അവന്‌ ആയിരം പ്രമാണങ്ങള്‍ എഴുതിക്കൊടുത്തിരുന്നെങ്കില്‍തന്നെയും അവന്‌ അവ അപരിചിതമായി തോന്നുമായിരുന്നു.