10 ഗോത്രങ്ങൾ, എഫ്രായിം (10 Tribes of Israel)
കുറച്ചു ചരിത്രം:
ഇസ്രായേലിൻ്റെ 12 പുത്രന്മാർ ഇസ്രായേലിൻ്റെ 12 ഗോത്രങ്ങൾ എന്ന് അറിയപ്പെട്ടിരുന്നു. ദൈവം അവരെ ഈജിപ്തിലെ അടിമത്തത്തിൽ നിന്ന് മോചിപ്പിച്ച് അവരുടെ പൂർവ്വികർക്ക് വാഗ്ദാനം ചെയ്ത ഇസ്രായേലിലേക്ക് അവരെ കൊണ്ടുവന്നു.
നൂറ്റാണ്ടുകൾക്ക് ശേഷം, സോളമൻ രാജാവിൻ്റെ മരണശേഷം, ഇസ്രായേൽ തങ്ങളുടെ രാജ്യം രണ്ടായി വിഭജിച്ചു. വടക്ക് 10 ഗോത്രങ്ങളുള്ള "ഇസ്രായേൽ" ആയി മാറി. ദക്ഷിണേന്ത്യയിലെ മറ്റ് രണ്ട് ഗോത്രങ്ങളെ "യഹൂദ" ആയി മാറി.
BC 722-ൽ അസീറിയ വടക്കൻ ഇസ്രായേൽ രാജ്യം കീഴടക്കി. ഇസ്രായേൽ ഭവനത്തെ അസ്സിറിയായില്ലേക്ക് പിടിച്ചു കൊണ്ടുപോയി. ഈ 10 ഗോത്രങ്ങളെ "നഷ്ടപ്പെട്ട ഗോത്രങ്ങൾ" എന്ന് അറിയപ്പെടുന്നു, അഥവാ എഫ്രായിം.
വയ്ക്കാൻ ബൈബിൾ ഭാഗം: 1 രാജാക്കന്മാർ 11:11-13, 29-39, 2 രാജാക്കന്മാർ 17:5-6, 1 ദിനവൃത്താന്തം 5:26
എഫ്രയീം ഭവനം ഇസ്രായേൽ അഥവാ ജോസേഫിൻറെ ഭവനം എന്ന് അറിയപ്പെട്ടിരുന്നു.
ഈ 10 ഗോത്രങ്ങളെ ദൈവം തിരിച്ചു കൊണ്ടുവരും എന്ന് ദൈവം പല പ്രവാചകന്മാരിലൂടെ പറഞ്ഞിട്ടുണ്ട് . ഈ പ്രവചനങ്ങൾ പൂർത്തി ആയിട്ടില്ല ഇതുവരെ.
യേശു ക്രിസ്തു എന്താണ് പറഞ്ഞത് പത്തു ഗോത്രങ്ങളെ കുറിച്ച്?
യേശു ക്രിസ്തുവിന്റെ ഒരു പ്രധാന ദൗത്യം പത്തു ഗോത്രങ്ങളെ കണ്ടുപിടിക്കുക എന്നതായിരുന്നു.
മത്തായി 10 : 5-7 - ഈ പന്ത്രണ്ടു പേരെയും (അപ്പസ്തോലന്മാർ) യേശു ഇപ്രകാരം ചുമതലപ്പെടുത്തി അയച്ചു: "നിങ്ങള്‍ വിജാതീയരുടെയടുത്തേക്കു പോകരുത്; സമരിയാക്കാരുടെ പട്ടണത്തില്‍ പ്രവേശിക്കുകയുമരുത്. പ്രത്യുത, ഇസ്രായേല്‍ വംശത്തിലെ നഷ്‌ടപ്പെട്ടുപോയ ആടുകളുടെ അടുത്തേക്കു പോകുവിന്‍. പോകുമ്പോള്‍, സ്വര്‍ഗരാജ്യം സമീപിച്ചിരിക്കുന്നു എന്നു പ്രസംഗിക്കുവിന്‍."
മത്തായി 15 : 24 - അവന്‍ (യേശു) മറുപടി പറഞ്ഞു: ഇസ്രായേല്‍ ഭവനത്തിലെ നഷ്‌ടപ്പെട്ട ആടുകളുടെ അടുത്തേക്കു മാത്രമാണു ഞാന്‍ അയയ്‌ക്കപ്പെട്ടിരിക്കുന്നത്.
10 ഗോത്രങ്ങളെ ദൈവം തിരിച്ചു കൊണ്ടുവരും എന്ന് പ്രവചനം ഉണ്ട്:
ഹോസിയാ പ്രവാചകൻ ഇസ്രായേൽ ഭവനത്തിലേക്ക് (10 ഗോത്രങ്ങൾ) ദൈവം അയച്ച പ്രവാചകൻ ആണ്.
ഹോസിയാ 7 : 8 - ജനതകളുമായി ഇടകലര്‍ന്ന്, മറിച്ചിടാതെ ചുട്ടെടുത്ത അപ്പമാണ് എഫ്രായിം.
ഹോസിയാ 8 : 11-12 - എഫ്രായിം പാപത്തിനായി ബലിപീഠങ്ങളുടെ എണ്ണം വര്‍ധിപ്പിച്ചു. അത് അവനു പാപം ചെയ്യാനുള്ള പീഠങ്ങളായി. ഞാന്‍ അവന് ആയിരം പ്രമാണങ്ങള്‍ എഴുതിക്കൊടുത്തിരുന്നെങ്കില്‍തന്നെയും അവന് അവ അപരിചിതമായി തോന്നുമായിരുന്നു.
എസെക്കിയേല്‍ 37, ജറെമിയാ 31 മുഴുവൻ വായിക്കു
എസെക്കിയേല്‍ 37 : 19 - അപ്പോള്‍ അവരോടു പറയുക, ദൈവമായ കര്‍ത്താവ് അരുളിച്ചെയ്യുന്നു: ജോസഫിന്‍റെയും അവനോടു ബന്ധപ്പെട്ട ഇസ്രായേല്‍ ഗോത്രങ്ങളുടെയും വടി - എഫ്രായിമിന്‍റെ കൈയിലുള്ളതുതന്നെ - ഞാന്‍ എടുക്കാന്‍ പോകുന്നു; അതെടുത്ത് യൂദായുടെ വടിയോടുചേര്‍ത്ത് ഒറ്റ വടിപോലെ പിടിക്കും; അവ എന്‍റെ കൈയില്‍ ഒന്നായിത്തീരുകയും ചെയ്യും.
എസെക്കിയേല്‍ 37 : 22 - സ്വദേശത്ത് ഇസ്രായേലിന്റെ മലകളില്‍ ഞാന്‍ അവരെ (രണ്ടു ഭവനങ്ങളെ, ഇസ്രയേലും യൂദയും) ഒരൊറ്റ ജനതയാക്കും. ഒരു രാജാവ് (യേശു ക്രിസ്തു) അവരുടെമേല്‍ ഭരണം നടത്തും. ഇനിയൊരിക്കലും അവര്‍ രണ്ടു ജനതകളായിരിക്കുകയില്ല; രണ്ടു രാജ്യങ്ങളായി ഭിന്നിച്ചു നില്‍ക്കുകയുമില്ല.
ജറെമിയാ 31 : 9-10 - കണ്ണീരോടെയാണ് അവര്‍ വരുന്നത്; എന്നാല്‍ ഞാനവരെ ആശ്വസിപ്പിച്ചു നയിക്കും. ഞാന്‍ അവരെ നീരൊഴുക്കുകളിലേക്കു നയിക്കും. അവരുടെ വഴി സുഗമമായിരിക്കും; അവര്‍ക്കു കാലിടറുകയില്ല. എന്തെന്നാല്‍, ഞാന്‍ ഇസ്രായേലിനു പിതാവാണ്; എഫ്രായിം എന്‍റെ ആദ്യജാതനും. ജനതകളേ, കര്‍ത്താവിന്റെ വചനം കേള്‍ക്കുവിന്‍, വിദൂര ദ്വീപുകളില്‍ അതു പ്രഘോഷിക്കുവിന്‍; ഇസ്രായേലിനെ ചിതറിച്ചവന്‍ അവരെ ഒരുമിച്ചുകൂട്ടുകയും ഇടയന്‍ ആട്ടിന്‍കൂട്ടത്തെയെന്നപോലെ പാലിക്കുകയും ചെയ്യും എന്നുപറയുവിന്‍.
ഏശയ്യാ 11 : 12-13 - ജനതകള്‍ക്ക് അവിടുന്ന് ഒരു അടയാളം നല്‍കും. ഇസ്രായേലില്‍നിന്നു ഭ്രഷ്‌ടരായവരെയും യൂദായില്‍നിന്നു ചിതറിപ്പോയവരെയും അവിടുന്ന് ഭൂമിയുടെ നാലുകോണുകളിലുംനിന്ന് ഒരുമിച്ചുകൂട്ടും. എഫ്രായിമിന്റെ അസൂയ നീങ്ങുകയും യൂദായെ പീഡിപ്പിക്കുന്നവന്‍ വിച്‌ഛേദിക്കപ്പെടുകയും ചെയ്യും. എഫ്രായിം യൂദായോട് അസൂയ പുലര്‍ത്തുകയോ യൂദാ എഫ്രായിമിനെ അലട്ടുകയോ ഇല്ല.
ജറെമിയാ 16 : 14-16
14 ഈജിപ്തില്‍ നിന്ന് ഇസ്രായേല്‍ജനതയെ കൂട്ടിക്കൊണ്ടുവന്ന കര്‍ത്താവാണേ എന്നുപറഞ്ഞ് ആരും ശപഥം ചെയ്യാത്ത ദിനങ്ങള്‍ ഇതാ വരുന്നു - കര്‍ത്താവ് അരുളിച്ചെയ്യുന്നു.
15 തങ്ങളെ തുരത്തിയോടിച്ച ഉത്തരദേശത്തുനിന്നും, ഇതര രാജ്യങ്ങളില്‍നിന്നും ഇസ്രായേല്‍ജനത്തെ തിരിച്ചുകൊണ്ടുവന്ന കര്‍ത്താവാണേ എന്നു പറഞ്ഞായിരിക്കും അവര്‍ സത്യം ചെയ്യുക. എന്തെന്നാല്‍, അവരുടെ പിതാക്കന്‍മാര്‍ക്കു ഞാന്‍ കൊടുത്ത അവരുടെ സ്വന്തം നാട്ടിലേക്കു ഞാന്‍ അവരെ തിരിച്ചുകൊണ്ടുവരും.
16 ഞാന്‍ അനേകം മീന്‍പിടുത്തക്കാരെ വരുത്തും; അവര്‍ അവരെ പിടികൂടും - കര്‍ത്താവ് അരുളിച്ചെയ്യുന്നു. പിന്നീട് ഞാന്‍ അനേകം നായാട്ടുകാരെ വരുത്തും. അവര്‍ പര്‍വതങ്ങളില്‍നിന്നും മല കളില്‍നിന്നും പാറയിടുക്കുകളില്‍ നിന്നും അവരെ വേട്ടയാടി പിടിക്കും.
ആരാണ് എഫ്രയീം ഇപ്പോൾ ?
ക്രിസ്തുവിൽ വിശ്വസിക്കുന്ന മിക്കവരും 10 ഗോത്രത്തിൽ നിന്ന് ചിതറിപ്പോയവർ ആണ്. ദൈവം അവരെ ക്രിസ്തുവിലൂടെ കണ്ടു പിടിക്കുന്നു എല്ലാ ദിവസവും. നിങ്ങൾ യേശു ക്രിസ്തുവിൽ വിശ്വസിക്കുന്നുണ്ടെങ്കിൽ നിങ്ങളും ചിതറിപ്പോയ ആടുകളിൽ ഒന്നായിരിക്കും.