യഥാർത്ഥ സാബത്ത് ദിവസം (Real Sabbath Day)
നാലാം കല്പന, പുറപ്പാട് 20 : 8,10a - "സാബത്തു വിശുദ്‌ധ ദിനമായി ആചരിക്കണമെന്ന് ഓര്‍മിക്കുക......ഏഴാം ദിവസം നിന്റെ ദൈവമായ കര്‍ത്താവിന്റെ സാബത്താണ്"
ആരുടെ സാബത്ത്? "നിന്റെ ദൈവമായ കര്‍ത്താവിന്റെ"; ഇസ്രയേലിന്റെ അല്ല, പള്ളിയുടെ അല്ല. കർത്താവിന്റെ.
ആഴ്ചയിലെ ഏഴാം ദിവസം ആണ് സാബത്ത്. നമ്മുടെ ശെനിയാഴ്ച. ഇസ്രായേൽ ജനത്തിന് മാത്രം അല്ല ദൈവം സാബത്ത് കൊടുത്തത്. എല്ലാവര്ക്കും ആണ്. അതുകൊണ്ടാണ് ദൈവം സാബത്തിനെ "എന്റെ സാബത്ത്" എന്ന് പറയുന്നത്.
സാബത്ത് എന്ന വാക്കിന്റെ അർഥം വിശ്രമിക്കുക എന്നാണ്.
കുറിപ്പ്:
ബൈബിളിൽ എവിടെയെങ്കിലും "സാബത്ത്" എന്ന് എഴുതിയിട്ടുണ്ടെങ്കിൽ, മനസിലാക്കണം അത് ഏഴാം ദിവസ (ശനിയാഴ്ച/Saturday) സാബത്ത് ആണെന്ന്. ഒരു സാബത്ത് ദിവസമേ ദൈവത്തിനുള്ളു.
ബൈബിളിൽ ഒരു ദിവസം തുടങ്ങുന്നത് സൂര്യാസ്തമയം മുതൽ സൂര്യാസ്തമയം വരെ ആണ്. അപ്പോൾ സാബത്ത് തുടങ്ങുന്നത് വെള്ളിയാഴ്ച സൂര്യാസ്തമയം; തീരുന്നതു ശെനിയാഴ്ച സൂര്യാസ്തമയം.
തുടർന്ന് വായിക്കുക കൂടുതൽ സത്യങ്ങൾ അറിയുവാൻ.
(താഴെ ഉള്ള ചോദ്യങ്ങളിൽ ടാപ്പ് 👆🏼ചെയ്യുക)
യേശു ക്രിസ്തു സാബത്തിനെ കുറിച്ച് എന്താണ് പറഞ്ഞത്?
മത്തായി 5 : 17-18 - "നിയമത്തെയോ പ്രവാചകന്‍മാരെയോ അസാധുവാക്കാനാണു ഞാന്‍ വന്നതെന്നു നിങ്ങള്‍ വിചാരിക്കരുത്. അസാധുവാക്കാനല്ല പൂര്‍ത്തിയാക്കാനാണ് ഞാന്‍ വന്നത്. ആകാശവും ഭൂമിയും കടന്നുപോകുന്നതുവരെ, സമസ്‌തവും നിറവേറുവോളം നിയമത്തില്‍നിന്നു വള്ളിയോ പുള്ളിയോ മാറുകയില്ലെന്നു സത്യമായി ഞാന്‍ നിങ്ങളോടു പറയുന്നു."
മര്‍ക്കോസ് 2 : 27-28 - അവന്‍ അവരോടു പറഞ്ഞു: "സാബത്ത് മനുഷ്യനുവേണ്ടിയാണ്; മനുഷ്യന്‍ സാബത്തിനുവേണ്ടിയല്ല. മനുഷ്യപുത്രന്‍ സാബത്തിന്റെയും കര്‍ത്താവാണ്."
മത്തായി 12 : 8 - "എന്തെന്നാല്‍, മനുഷ്യപുത്രന്‍ സാബത്തിന്റെയും കര്‍ത്താവാണ്."
ചോദ്യം: സാബത്തിന്റെ തന്നെ കർത്താവായ യേശു ശബ്ബത്തു നിയമം ലംഖിക്കുമോ?
മത്തായി 12 : 12 - "ആടിനെക്കാള്‍ എത്രയേറെ വിലപ്പെട്ടവനാണു മനുഷ്യന്‍! അതിനാല്‍, സാബത്തില്‍ നന്‍മചെയ്യുക അനുവദനീയമാണ്."
മത്തായി 24 : 20 - "നിങ്ങളുടെ പലായനം ശീതകാലത്തോ സാബത്തിലോ ആകാതിരിക്കാന്‍ പ്രാര്‍ഥിക്കുവിന്‍."
കുറിപ്പ് :
യേശു ഇത്രേയുമേ പറഞ്ഞുള്ളു: സാബത്തു മനുഷ്യന് വേണ്ടി ആണ്, സാബത്ത് ദിവസം നിങ്ങളുടെ ആട് കുഴിയിൽ വീണാൽ, അതിനെ എടുക്കണം, സാബത്തിൽ നന്മ ചെയുക, എന്നൊക്കെ.
ഇവിടെ ഒരിടത്തും യേശു പറയുന്നില്ല ദൈവം സ്വന്തം കൈകൾ കൊണ്ട് എഴുതിയ നാലാം കല്പനയായ സാബത്ത് നിങ്ങൾ പാലിക്കേണ്ട എന്ന്.
പകരം, പാലിക്കണം എന്നും, ശെരിയായ മനസോടെയും ഹൃദയത്തോടെയും കൂടി പാലിക്കണം എന്നാണ്.
യേശു പറയുന്നത് അനുസരിച്ചു, യഥാർത്ഥ "കർത്താവിന്റെ ദിവസം" അപ്പോൾ സാബത്ത് ദിവസം അല്ലെ?
ലൂക്കാ 4 : 16 - യേശു താന്‍ വളര്‍ന്ന സ്‌ഥലമായ നസറത്തില്‍ വന്നു. പതിവുപോലെ ഒരു സാബത്തുദിവസം അവന്‍ അവരുടെ സിനഗോഗില്‍ പ്രവേശിച്ച് വായിക്കാന്‍ എഴുന്നേറ്റുനിന്നു.
നിങ്ങൾ ശ്രദ്ധിച്ചോ? "യേശു, പതിവുപോലെ". അതായതു എല്ലാ ഏഴാം ദിവസവും (ശെനിയാഴ്ച്ച/Saturday).
ചോദ്യം: യേശു ക്രിസ്തുവിന്റെ പിൻഗാമികൾ ആയ നമ്മളും യേശു പാലിച്ച ആ സാബത്തു പാലിക്കണ്ടേ?
യേശു ക്രിസ്തു സാബത്ത് ലംഖിച്ചോ?
യേശു ക്രിസ്തു സാബത്ത് ലംഖിച്ചാൽ യേശു ക്രിസ്തു പാപം ചെയ്യുകയാണ്. കാരണം നിയമ ലംഘനമാണ് പാപം. യേശു പാപം ചെയ്താൽ, പെസഹാക്ക് വേണ്ട കളങ്കം ഇല്ലാത്ത കുഞ്ഞാട് ആവില്ല.
1 പത്രോസ് 1 : 19 - കറയോ കളങ്കമോ ഇല്ലാത്ത കുഞ്ഞാടിന്റേ തുപോലുള്ള ക്രിസ്തുവിന്‍റെ അമൂല്യരക്തം കൊണ്ടത്രേ.
1 യോഹന്നാന്‍ 3 : 4 - പാപം ചെയ്യുന്നവന്‍ നിയമം ലംഘിക്കുന്നു. പാപം നിയമലംഘനമാണ്.
1 പത്രോസ് 2 : 22 - അവന്‍ പാപം ചെയ്‌തിട്ടില്ല, അവന്റെ അധരത്തില്‍ വഞ്ചന കാണപ്പെട്ടുമില്ല.
ഹെബ്രായര്‍ 4 : 15 - നമ്മുടെ ബലഹീനതകളില്‍ നമ്മോടൊത്തു സഹതപിക്കാന്‍ കഴിയാത്ത ഒരു പ്രധാനപുരോഹിതനല്ല നമുക്കുള്ളത്; പിന്നെയോ, ഒരിക്കലും പാപംചെയ്‌തിട്ടില്ലെങ്കിലും എല്ലാകാര്യങ്ങളിലും നമ്മെപ്പോലെതന്നെ പരീക്‌ഷിക്കപ്പെട്ടവനാണ് അവന്‍.
യേശു ക്രിസ്തു ശെരിക്കും ഉയർത്തു എഴുന്നേറ്റത് ഏതു തിരുനാളിൽ ആണ്?
യേശു ക്രിസ്തു ശെരിക്കും ഉയർത്തു എഴുന്നേറ്റത് ആദ്യഫലങ്ങളുടെ തിരുനാളിൽ ആണ്.
ലേവ്യര്‍ 23 : 9-14-ഇൽ ഈ തിരുന്നാളിനെ കുറിച്ച് എഴുതിയിട്ടുണ്ട്.
ദൈവത്തിനു വേണ്ടപ്പെട്ടതെല്ലാം ദൈവം ചെയ്യുന്നത് ദൈവത്തിന്റെ എന്ന് വിളിച്ച തിരുന്നാൾ ദിവസങ്ങളിൽ ആണ്. ലേവ്യര്‍ 23 വായിക്കുക.
നിങ്ങൾ ചിന്തിച്ചു നോക്കു,
യേശു മരിച്ചത് പെസഹാ (Passover),
ഭൂമിക്കടിയിൽ മൂന്ന് രാവും മൂന്ന് പകലും പോയത് പുളിപ്പില്ലാത്ത അപ്പത്തിന്റെ തിരുനാളിൽ (Feast of Unleavened Bread),
ഉയർത്തു എഴുന്നേറ്റത് ആദ്യഫലങ്ങളുടെ തിരുനാളിൽ (Feast of Frist Fruits).
പിനീട് യേശു സ്വർഗത്തിൽ പോയി ഏതു ദിവസം ആണ് പരിശുദ ആത്മാവിനെ അപ്പസ്തോലന്മാർക്കും മറ്റും കൊടുത്ത്? ആഴ്ച്ചകളുടെ തിരുനാളിൽ (Day of Pentecost)!
അപ്പോൾ പിന്നെ ഞായറാഴ്ച എങ്ങനെ കർത്താവിന്റെ ദിവസം ആയി? ദൈവം ഒരിടത്തും പറഞ്ഞിട്ടില്ല ഒന്നാം ദിവസം ദൈവത്തിനു വേണ്ടപ്പെട്ടതു ആണെന്ന്. മറിച്ചു ഏഴാം ദിവസത്തെ കുറിച്ച് മാത്രമേ പറഞ്ഞിട്ടുള്ളു.
പിന്നെ എന്തിനാണ് സഭയും പള്ളികളും എപ്പോഴും ഒന്നാം ദിവസത്തെ ന്യായീകരിക്കാൻ ശ്രമിക്കുന്നത്? ഇതിനെ കുറിച്ച് താഴെ വിശദീകരിക്കുന്നുണ്ട്.
വീണ്ടും, നിങ്ങൾ പറയു, മനുഷ്യർ പറയുന്നതാണോ അതോ ദൈവം പറയുന്നതാണോ നമ്മൾ കേൾക്കേണ്ടത്?
യേശു ചോദിച്ച ആ ചോദ്യം വീണ്ടും ഇവിടെ നമ്മൾ ചോദിക്കണം: "നിങ്ങളുടെ പാരമ്പര്യത്തിന്‍റെ പേരില്‍ നിങ്ങള്‍ ദൈവത്തിന്‍റെ പ്രമാണം ലംഘിക്കുന്നതെന്തുകൊണ്ട്?" മത്തായി 15 : 3
കർത്താവിന്റെ തിരുന്നാളുകളെ കുറിച്ച് കൂടുതൽ അറിയാൻ: ഇവിടെ
അപ്പസ്തോലന്മാർ സാബത്ത് ആചരിച്ചോ?
നമ്മൾ മനസിലാക്കണം, ദൈവം സ്വന്തം വിരലുകൾ കൊണ്ട് എഴുതി, ഉടമ്പടിയുടെ പെട്ടകത്തിൽ വെച്ച പത്തു കല്പനയിലെ നാലാം കല്പന, ഒരു അപ്പസ്തോലനും മാറ്റാൻ ഉള്ള അധികാരം ഇല്ല.
അഥവാ മാറ്റിയാൽ തന്നെ, ബൈബിളിലെ ഏതെങ്കിലും ഒരു അദ്ധ്യായത്തിൽ എഴുതില്ല? കാരണം അത് വളരെ ഗൗരവമുള്ള ഒരു കാര്യമാണ്. പക്ഷെ നമ്മൾക്കു അങ്ങനെ ഒരു വാക്യം പോലും കാണാൻ സാധിക്കില്ല ബൈബിളിൽ. യഹൂദരായിരുന്ന അപ്പസ്തോലന്മാർ ദൈവത്തിന്റെ നിയമങ്ങൾ ലംഖിച്ചു കൊണ്ട് ഒരു സുവിശേഷവും പ്രസംഗിക്കില്ല.
നിയമാവര്‍ത്തനം 12 : 32 - ഞാന്‍ (ദൈവം) നിങ്ങളോടു കല്‍പിക്കുന്ന കാര്യങ്ങളിലെല്ലാം നിങ്ങള്‍ ശ്രദ്‌ധാലുക്കളായിരിക്കണം. ഒന്നും കൂട്ടുകയോ കുറയ്‌ക്കുകയോ ചെയ്യരുത്.
താഴെ കാണുന്ന വാക്യങ്ങൾ ശ്രദ്ധിക്കുക. പൗലോസ് സ്ഥിരം സാബത്തു ദിവസം ആണ് മറ്റു ക്രിസ്ത്യാനികളോട് കൂടി സംവാദത്തിൽ ഏർപ്പെട്ടിരുന്നത്.
അപ്പ. പ്രവര്‍ത്തനങ്ങള്‍ 13 : 42-44 - ഇക്കാര്യങ്ങളെല്ലാം അടുത്ത സാബത്തിലും വിവരിക്കണമെന്ന് അവര്‍ പുറത്തുവന്നപ്പോള്‍ ആളുകള്‍ അവരോടപേക്‌ഷിച്ചു (പൗലോസ്). അടുത്ത സാബത്തില്‍ ദൈവവചനം ശ്രവിക്കാന്‍ നഗരവാസികള്‍ എല്ലാവരും തന്നെ സമ്മേളിച്ചു.
അപ്പ. പ്രവര്‍ത്തനങ്ങള്‍ 17 : 2 - പൗലോസ് പതിവനുസരിച്ച് അവിടെച്ചെന്നു മൂന്നു സാബത്തുകളില്‍, വിശുദ്‌ധഗ്രന്‌ഥത്തെ ആധാരമാക്കി അവരോടു സംവാദത്തിലേര്‍പ്പെട്ടു.
അപ്പ. പ്രവര്‍ത്തനങ്ങള്‍ 18 : 4 - എല്ലാ സാബത്തിലും അവന്‍ (പൗലോസ്) സിനഗോഗില്‍വച്ച് സംവാദത്തില്‍ ഏര്‍പ്പെടുകയും യഹൂദരെയും ഗ്രീക്കുകാരെയും വിശ്വസിക്കാന്‍ പ്രേരിപ്പിക്കുകയുംചെയ്‌തു.
അപ്പൊ. പ്രവൃത്തികൾ 16:13 - ശബ്ബത്തുനാളിൽ ഞങ്ങൾ ഗോപുരത്തിന്നു പുറത്തേക്കു പോയി അവിടെ പ്രാർത്ഥനാസ്ഥലം ഉണ്ടായിരിക്കും എന്നു ഞങ്ങൾ (പൗലോസ്) വിചാരിച്ചു പുഴവക്കത്തു ഇരുന്നു, അവിടെ കൂടിവന്ന സ്ത്രീകളോടു സംസാരിച്ചു.
എന്തുകൊണ്ടാണ് നമ്മൾ ക്രിസ്ത്യാനികൾ സാബത്ത് ആചരിക്കണ്ടത്?
നമ്മളും ദൈവവും തമ്മിൽ ഉള്ള ഒരു അടയാളം ആണ് ഏഴാം ദിവസ സാബത്ത് എന്ന് ദൈവം പറയുന്നു.
എസെക്കിയേല്‍ 20 : 12 - തങ്ങളെ വിശുദ്‌ധീകരിക്കുന്ന കര്‍ത്താവ് ഞാനാണെന്ന് അവര്‍ അറിയാന്‍വേണ്ടി അവര്‍ക്കും എനിക്കുമിടയില്‍ അടയാളമായി എൻ്റെ സാബത്തുകളും ഞാന്‍ അവര്‍ക്കു നല്‍കി.
എസെക്കിയേല്‍ 20 : 20 - നിങ്ങളുടെ ദൈവമായ കര്‍ത്താവ് ഞാനാണ് എന്നു നിങ്ങള്‍ ഗ്രഹിക്കാന്‍ വേണ്ടി നിങ്ങള്‍ക്കും എനിക്കുമിടയില്‍ ഒരു അടയാളമായി എന്‍റെ സാബത്തുകള്‍ നിങ്ങള്‍ വിശുദ്ധമായി ആചരിക്കുക.
പുറപ്പാട് 31 : 13 - ഇസ്രായേല്‍ ജനത്തോടു പറയുക, നിങ്ങള്‍ എൻ്റെ സാബത്ത് സൂക്‌ഷ്‌മമായി ആചരിക്കണം. എന്തെന്നാല്‍, കര്‍ത്താവായ ഞാനാണ് നിങ്ങളെ വിശുദ്‌ധീകരിക്കുന്നതെന്നു നിങ്ങള്‍ അറിയാന്‍വേണ്ടി ഇത് എനിക്കും നിങ്ങള്‍ക്കും മധ്യേ തലമുറതോറും അടയാളമായിരിക്കും.
കുറിപ്പ്:
"എൻ്റെ സാബത്ത്" എന്നാണ് ദൈവം വിളിച്ചത്; മനുഷ്യരുടെ അല്ല. ഇസ്രയേലിന്റെ അല്ല. കർത്താവിന്റെ.
നിങ്ങൾ വായിച്ചു, നമ്മളും ദൈവവും തമ്മിൽ ഉള്ള അടയാളം ആണ് ഏഴാം ദിവസ സാബത്ത്.
"തലമുറതോറും" - ദൈവം പറഞ്ഞില്ല ഇവിടെ ദൈവത്തിന്റെ പുത്രൻ വരുന്നത് വരെ എന്ന്. പകരം തലമുറതോറും നിങ്ങൾ ദൈവത്തിന്റെ സാബത്ത് ആചരിക്കണം എന്നാണ്.
ദൈവം ആകാശവും ഭൂമിയും സൃഷ്ടിച്ചപ്പോൾ സാബത്തും സൃഷ്ടിച്ചോ?
ഉല്‍പത്തി 2 : 2-3 - ദൈവം തന്റെ ജോലി ഏഴാം ദിവസം പൂര്‍ത്തിയാക്കി. താന്‍ തുടങ്ങിയ പ്രവൃത്തിയില്‍നിന്നു വിരമിച്ച്, ഏഴാം ദിവസം അവിടുന്നു വിശ്രമിച്ചു**. സൃഷ്‌ടികര്‍മം പൂര്‍ത്തിയാക്കി, തന്റെ പ്രവൃത്തികളില്‍നിന്നു വിരമിച്ച് വിശ്രമിച്ച ഏഴാം ദിവസത്തെ ദൈവം അനുഗ്രഹിച്ചു വിശുദ്‌ധമാക്കി.
**വിശ്രമിച്ചു എന്ന ആ വാക്ക് ഹീബ്രുവിൽ "സാബത്ത്" എന്നാണ്. Strong's h7673
കൂടുതൽ അറിയാൻ: ഉല്പത്തി 2 Hebrew
വേറെ ഏതെങ്കിലും ദിവസം ദൈവം അനുഗ്രഹിച്ചു വിശുദ്ധം ആക്കി എന്ന് ദൈവം പറഞ്ഞിട്ടുണ്ടോ?
പത്തു കല്പനയിൽ നാലാം കല്പന ആണോ സാബത്ത്?
പുറപ്പാട് 20 : 8-11, നിയമാവര്‍ത്തനം 5 : 12-14:
സാബത്തു വിശുദ്‌ധ ദിനമായി ആചരിക്കണമെന്ന് ഓര്‍മിക്കുക. ആറു ദിവസം അധ്വാനിക്കുക, എല്ലാ ജോലികളും ചെയ്യുക. എന്നാല്‍ ഏഴാം ദിവസം നിന്റെ ദൈവമായ കര്‍ത്താവിന്റെ സാബത്താണ്. അന്ന് നീയോ നിന്റെ മകനോ മകളോ ദാസനോ ദാസിയോ നിന്റെ മൃഗങ്ങളോ നിന്നോടൊത്തു വസിക്കുന്ന പരദേശിയോ ഒരു വേലയും ചെയ്യരുത്. എന്തെന്നാല്‍, കര്‍ത്താവ് ആറുദിവസം കൊണ്ട് ആകാശ വും ഭൂമിയും സമുദ്രവും അവയിലുള്ള സമസ്‌തവും സൃഷ്‌ടിക്കുകയും ഏഴാംദിവസം വിശ്രമിക്കുകയും ചെയ്‌തു. അങ്ങനെ അവിടുന്ന് സാബത്തു ദിനത്തെ അനുഗ്രഹിക്കുകയും വിശുദ്‌ധീകരിക്കുകയും ചെയ്‌തു.
കുറിപ്പ്: "കര്‍ത്താവിന്റെ സാബത്താണ്"; മനുഷ്യരുടെ അല്ല. ഇസ്രയേലിന്റെ അല്ല. കർത്താവിന്റെ.
ദൈവത്തിന്റെ നിയമം മാറ്റാൻ മനുഷ്യന് അധികാരം ഉണ്ടോ?
നിയമാവര്‍ത്തനം 12 : 32 - ഞാന്‍ (ദൈവം) നിങ്ങളോടു കല്‍പിക്കുന്ന കാര്യങ്ങളിലെല്ലാം നിങ്ങള്‍ ശ്രദ്‌ധാലുക്കളായിരിക്കണം. ഒന്നും കൂട്ടുകയോ കുറയ്‌ക്കുകയോ ചെയ്യരുത്.
നിയമാവര്‍ത്തനം 4 : 2 - ഞാന്‍ (ദൈവം) നല്‍കുന്ന കല്‍പനകളോട് ഒന്നും കൂട്ടിച്ചേര്‍ക്കുകയോ അതില്‍ നിന്ന് എന്തെങ്കിലും എടുത്തുകളയുകയോ അരുത്. ഞാന്‍ നിങ്ങളെ അറിയിക്കുന്ന, നിങ്ങളുടെ ദൈവമായ കര്‍ത്താവിന്റെ കല്‍പനകള്‍ അനുസരിക്കുവിന്‍.
അന്തിക്രിസ്തുവിനെ കുറിച്ച് പ്രവചനത്തിൽ പറയുന്ന ഒരു കാര്യം:
ദാനിയേല്‍ 7 : 25 - അവന്‍ (എതിർക്രിസ്തു) അത്യുന്നതനെതിരേ ദൂഷണം പറയും; അത്യുന്നതന്‍റെ പരിശുദ്ധരെ അവന്‍ പീഡിപ്പിക്കും. നിയമങ്ങളും ഉത്സവദിനങ്ങളും മാറ്റുന്നതിന് അവന്‍ ആലോചിക്കും...
പുതിയ ഭൂമിയിൽ സാബത്ത് ഉണ്ടോ? ഭാവിയിൽ?
ഏശയ്യാ 66 : 23 - "അമാവാസി മുതല്‍ അമാവാസി വരെയും സാബത്തു മുതല്‍ സാബത്തു വരെയും മര്‍ത്ത്യരെല്ലാവരും എന്‍റെ മുന്‍പില്‍ ആരാധനയ്ക്കായി വരും" - കര്‍ത്താവ് അരുളിച്ചെയ്യുന്നു.
സാബത്തിനെ കുറിച്ച് ദൈവം പറയുന്നു:
ഏശയ്യാ 56 : 2 - ഇവ പാലിക്കുന്നവന്‍, ഇവ മുറുകെപ്പിടിക്കുന്ന മര്‍ത്ത്യന്‍, സാബത്ത് അശുദ്ധമാക്കാതെ ആചരിക്കുകയും തിന്‍മ പ്രവര്‍ത്തിക്കാതിരിക്കുകയും ചെയ്യുന്നവന്‍, അനുഗൃഹീതന്‍.
ഏശയ്യാ 56 : 6 - എന്നെ സേവിക്കാനും എന്‍റെ നാമത്തെ സ്നേഹിക്കാനും എന്‍റെ ദാസരായിരിക്കാനും എന്നോടു ചേര്‍ന്നു നില്‍ക്കുകയും സാബത്ത് അശുദ്ധമാക്കാതെ ആചരിക്കുകയും എന്‍റെ ഉടമ്പടിയോടു വിശ്വസ്തത പുലര്‍ത്തുകയും ചെയ്യുന്ന പരദേശികളെയും
ഏശയ്യാ 58 : 13-14 - സാബത്തിനെ ചവിട്ടിമെതിക്കുന്നതില്‍നിന്നും എന്‍റെ വിശുദ്ധ ദിവസത്തില്‍ നിന്‍റെ ഇഷ്ടം അനുവര്‍ത്തിക്കുന്നതില്‍ നിന്നും നീ പിന്തിരിയുക; സാബത്തിനെ സന്തോഷദായകവും കര്‍ത്താവിന്‍റെ വിശുദ്ധദിനത്തെ ബഹുമാന്യവുമായി കണക്കാക്കുക. നിന്‍റെ സ്വന്തം വഴിയിലൂടെ നടക്കാതെയും നിന്‍റെ താത്പര്യങ്ങള്‍ അന്വേഷിക്കാതെയും വ്യര്‍ഥഭാഷണത്തിലേര്‍പ്പെടാതെയും അതിനെ ആദരിക്കുക. അപ്പോള്‍ നീ കര്‍ത്താവില്‍ ആനന്ദം കണ്ടെത്തും. ലോകത്തിലെ ഉന്നതസ്ഥാനങ്ങളിലൂടെ നിന്നെ ഞാന്‍ സവാരിചെയ്യിക്കും. നിന്‍റെ പിതാവായ യാക്കോബിന്‍റെ ഓഹരികൊണ്ട് നിന്നെ ഞാന്‍ പരിപാലിക്കും. കര്‍ത്താവാണ് ഇത് അരുളിച്ചെയ്തിരിക്കുന്നത്.
കോൺസ്റ്റാന്റീൻ ചക്രവർത്തി AD 321-ഇൽ എന്താന്ന് ഞായറാഴ്ചയെ കുറിച്ച് പ്രഖ്യാപിച്ചത്?
കോൺസ്റ്റാന്റീൻ, AD 321: "എല്ലാ മജിസ്‌ട്രേറ്റുകളും സാധാരണക്കാരും, എല്ലാ കലാകായിക കാര്യാലയങ്ങളും സൂര്യൻ്റെ ബഹുമാനപ്പെട്ട ദിവസത്തിൽ** വിശ്രമിക്കട്ടെ. എന്നിരുന്നാലും, രാജ്യത്ത് അവർ വയലുകളുടെ കൃഷിക്ക് സ്വതന്ത്രമായും സ്വതന്ത്രമായും സേവനം ചെയ്യണം, കാരണം പലപ്പോഴും സംഭവിക്കുന്നത് ചാലുകളുടെയോ മുന്തിരിത്തോട്ടത്തിലെയോ ധാന്യങ്ങൾ ഡ്രെഗ്സിന് ശുപാർശ ചെയ്യുന്നതിനേക്കാൾ മറ്റൊരു ദിവസം അനുയോജ്യമല്ല, ഒരു പ്രധാന അവസരത്തിലല്ല. സ്വർഗീയ കരുതൽ നൽകുന്ന സൗകര്യം നഷ്ടപ്പെടണം."
* const. എ. സഹായി * <a 321 pp. വി അല്ല മാർച്ച് ക്രിസ്പോ II, കോൺസ്റ്റാൻ്റിനോ II കോൺസ്റ്റ്.>
Reference: ജസ്റ്റീനിയൻ കോഡെക്സ്: മൂന്നാമത്തെ പുസ്തകം (ലാറ്റിൻ)
**സൂര്യന്റെ ബഹുമാനപ്പെട്ട ദിവസം എന്ന് വെച്ചാൽ, ഞായറാഴ്ച്ച (Sunday).
കോൺസ്റ്റാന്റീൻ പ്രഖ്യാപിച്ചത് ഞായറാഴ്ച്ച വിശ്രമത്തിന്റെ ദിവസം ആകട്ടെ എന്നാണ്. പക്ഷെ, ദൈവം സ്വന്തം കൈകൾ കൊണ്ട് എഴുതിയ കല്പനയിൽ പ്രഖ്യാപിച്ചത് ഏഴാം ദിവസം വിശ്രമത്തിന്റെ ദിവസം എന്നാണ്.
നിങ്ങൾ പറയു, മനുഷ്യർ പറയുന്നതാണോ അതോ ദൈവം പറയുന്നതാണോ നമ്മൾ കേൾക്കേണ്ടത്?
യേശു ചോദിച്ച ഒരു ചോദ്യം ഇവിടെ നമ്മൾ ചോദിക്കണം: "നിങ്ങളുടെ പാരമ്പര്യത്തിന്‍റെ പേരില്‍ നിങ്ങള്‍ ദൈവത്തിന്‍റെ പ്രമാണം ലംഘിക്കുന്നതെന്തുകൊണ്ട്?" മത്തായി 15 : 3
AD 364-ഇൽ ലയോടിഷ്യൻ സ്യനോഡിൽ സാബത്തിനെ കുറിച്ച് എടുത്ത തീരുമാനം എന്താണ്?
കാനോൻ 29: "ക്രിസ്ത്യാനികൾ ശബത്തിൽ വിശ്രമിച്ചുകൊണ്ട് യഹൂദവത്കരിക്കരുത്, മറിച്ച് ആ ദിവസം പ്രവർത്തിക്കണം, പകരം കർത്താവിൻ്റെ ദിനത്തെ ബഹുമാനിക്കുക; അവർക്ക് കഴിയുമെങ്കിൽ, ക്രിസ്ത്യാനികളായി വിശ്രമിക്കുക. എന്നാൽ ആരെങ്കിലും യഹൂദവാദികളാണെന്ന് കണ്ടെത്തിയാൽ, അവർ ക്രിസ്തുവിൽ നിന്നുള്ള അനാസ്ഥയായിരിക്കട്ടെ."
"ഒരു ക്രിസ്ത്യാനി ശബ്ബത്തിൽ ജോലി നിർത്തരുത്, മറിച്ച് കർത്താവിൻ്റെ ദിവസത്തിലാണ്."
Reference: കാനോൻ 29, ലയോടിഷ്യൻ സിനോട്
കുറിപ്പ്:
ലയോടിഷ്യൻ സിനോട് മറ്റു ക്രിസ്ത്യാനികൾക്ക് വേണ്ടി തീരുമാനം എടുത്തു, ദൈവ കല്പന ലംഖിച്ചു കൊണ്ട്.
കോൺസ്റ്റൻ്റിൻ്റെ "സൂര്യൻ്റെ ദിവസം" പ്രഖ്യാപനം കഴിഞ്ഞു ആണ് ലയോടിഷ്യൻ സിനോട് ഈ കാനോൻ എഴുതിയത് എന്ന് ഓർക്കണം.
പള്ളിയുടെ/സഭയുടെ ഒരു വിജാതീയ സൃഷ്ടി ആണ് ഈ കാനോനിൽ പറയുന്ന "കർത്താവിൻ്റെ ദിവസം". നമ്മൾ മനസിലാക്കണം, അന്ന് അവർ റോമൻ സാമ്രാജ്യത്തിന്റെ കീഴിൽ ആയിരുന്നു.
പിന്നെ, ഇതും ശ്രദ്ധിക്കുക, സാബത്തു അവർ മാറ്റിയില്ല. പക്ഷെ, വിശ്രമത്തിന്റെ ദിനം ആണ് അവർ ഏഴാം ദിവസത്തിൽ നിന്ന് ഒന്നാം ദിവസം ആക്കിയത്.
വീണ്ടും, നിങ്ങൾ പറയു, മനുഷ്യർ പറയുന്നതാണോ അതോ ദൈവം പറയുന്നതാണോ നമ്മൾ കേൾക്കേണ്ടത്?
യേശു ചോദിച്ച ആ ചോദ്യം ഇവിടെ നമ്മൾ ചോദിക്കണം: "നിങ്ങളുടെ പാരമ്പര്യത്തിന്‍റെ പേരില്‍ നിങ്ങള്‍ ദൈവത്തിന്‍റെ പ്രമാണം ലംഘിക്കുന്നതെന്തുകൊണ്ട്?" മത്തായി 15 : 3
ശെനിയാഴ്ച യഥാർത്ഥ സാബത്ത് ആണെന്ന് എങ്ങനെ പറയാൻ പറ്റും?
ബൈബിളിൽ "സാബത്ത്" എന്ന് പറഞ്ഞിട്ടുണ്ടെങ്കിൽ അതൊക്കെ ഏഴാം ദിവസം ആണ്.
ആഴ്ചയിലെ ഒരേ ഒരു ദിവസമേ ദൈവം അനുഗ്രഹിച്ചു വിശുദ്ധം ആകിയിട്ടുള്ളു (ഉല്‍പത്തി 2 : 2-3). അതാണ് ഏഴാം ദിവസം. നമ്മുടെ ശെനിയാഴ്ച/Saturday സാബത്ത്.
യേശുവും അപ്പസ്തോലന്മാരും ഏഴാം ദിവസ സാബത്ത് ആണ് ആചരിച്ചത്. പൗലോസ് ഉൾപ്പടെ, എന്ന് നിങ്ങൾ മുകളിൽ കണ്ടു.
AD 364-ഇൽ നടന്ന ലയോടിഷ്യൻ സ്യനോഡിൽ അവർക്കു അറിയാമായിരുന്നു ഏതു ദിവസം ആണ് ശെരിക്കും ഉള്ള സാബത്ത് എന്ന്. അവർ അത് കാനോൻ 16-ഇൽ എഴുതുകയും ചെയ്തു.
Reference: കാനോൻ 16, ലയോടിഷ്യൻ സിനോട്
നിങ്ങൾ ശ്രദ്ദിക്കുക, യേശുവും അപ്പസ്തോലന്മാരും ഒക്കെ പോയി കഴ്ഞ്ഞു ഒരു 300 വർഷങ്ങൾക്കു ശേഷവും സാബത്ത് ഏഴാം ദിവസം (ശെനിയാഴ്ച/Saturday) തന്നെ ആയിരുന്നു പാലിച്ചിരുന്നത്.
അപ്പോൾ പള്ളി/സഭ പഠിപ്പിച്ച "കർത്താവിൻ്റെ ദിവസം" എന്ന് വെച്ചാൽ എന്താണ്?
റോമൻ സാമ്രാജ്യത്തിന്റെ കീഴിൽ ആയിരുന്ന പള്ളിയുടെ/സഭയുടെ ഒരു വിജാതീയ സൃഷ്ടി ആണ് അവർ പഠിപ്പിക്കുന്ന "കർത്താവിൻ്റെ ദിവസം". ഒന്നാം ദിവസം (ഞായറാഴ്ച/Sunday) ആയ പള്ളിയുടെ "കർത്താവിൻ്റെ ദിവസം" ദൈവം ഒരിടത്തും പരിശുദ്ധം ആയി പ്രഖ്യാപിച്ചിട്ടില്ല.
നമ്മൾ നേരത്തെ കണ്ടു, യേശു ക്രിസ്തു സാബത്തിന്റെ കർത്താവാണെന്നു (മത്തായി 12:8). എന്ന് വെച്ചാൽ, യഥാർത്ഥ കർത്താവിന്റെ ദിവസം സാബത്ത് (ശനിയാഴ്ച/Saturday) അല്ലെ?
പിന്നെ പള്ളി പറയുന്നത്, യേശു ഉയർത്തെഴുന്നേറ്റതു ആഴ്ചയുടെ ഒന്നാം ദിവസം ആയതു കൊണ്ടാണ്, അതിനെ സഭ "കർത്താവിന്റെ ദിവസം" ആയി കാണുന്നത് എന്ന്. പക്ഷെ നമ്മൾ മുകളിൽ കണ്ടു യേശു ഉയർത്തു എഴുന്നേറ്റത് കർത്താവിന്റെ തിരുന്നാൾ ആയ 'ആദ്യഫലങ്ങളുടെ തിരുനാളിൽ' ആണെന്ന്.
യേശുവിന്റെ അപ്പസ്തോലന്മാർ എല്ലാവരും യഥാർത്ഥ സാബത്ത് ദിവസം (ശനിയാഴ്ച/Saturday) ആണ് സിനഗോഗിൽ കൂടിയതെന്നു അപ്പസ്തോല പ്രവർത്തനങ്ങളിൽ പറയുന്നുണ്ട്.
പള്ളിയുടെ/സഭയുടെ "കർത്താവിന്റെ ദിവസം" റോമൻ സാമ്രാജ്യത്തിന്റെ കീഴിൽ ആയിരുന്നപ്പോൾ അവർ സൃഷ്ടിച്ചതാണ്. അപ്പസ്തോലന്മാർ ഒക്കെ പോയി, ഒരുപാട് വർഷങ്ങൾക്ക് ശേഷം ആണ് പള്ളി/സഭ അവരുടെ "കർത്താവിന്റെ ദിവസം" ഉണ്ടാക്കിയത്.
റോമൻ ചക്രവർത്തി ആയ കോൺസ്റ്റാന്റീൻ (AD 321), ലയോടിഷ്യൻ സിനോട് (AD 364), പിന്നെ റോമൻ കത്തോലിക്കാ സഭ, ഇവർ ഒക്കെ ആണ് ക്രിസ്ത്യാനികളോട് നാലാം കല്പനയായ യഥാർത്ഥ സാബത്തു ദിവസം പാലിക്കേണ്ട, അതിനു പകരം അവർ സൃഷ്ട്ടിച്ച "കർത്താവിന്റെ ദിവസം/സൂര്യൻ്റെ ബഹുമാനപ്പെട്ട ദിവസത്തിൽ (Sunday)" ആചരിക്കാൻ പ്രഖ്യാപിച്ചത്. ഇത് നമ്മൾ മുകളിൽ കണ്ടല്ലോ.
വീണ്ടും, നിങ്ങൾ പറയു, മനുഷ്യർ പറയുന്നതാണോ അതോ ദൈവം പറയുന്നതാണോ നമ്മൾ പാലിക്കേണ്ടത്?
യേശു ചോദിച്ച ആ ചോദ്യം ഇവിടെ നമ്മൾ ചോദിക്കണം: "നിങ്ങളുടെ പാരമ്പര്യത്തിന്‍റെ പേരില്‍ നിങ്ങള്‍ ദൈവത്തിന്‍റെ പ്രമാണം ലംഘിക്കുന്നതെന്തുകൊണ്ട്?" മത്തായി 15 : 3
ആഴ്ചയുടെ ആദ്യ ദിവസം അപ്പസ്തോലന്മാർ അപ്പം മുറിക്കുന്നതോ?
അപ്പസ്തോലന്മാർ എല്ലാ ദിവസവും അപ്പം മുറിച്ചിരുന്നു എന്ന് പറയുന്നുണ്ട്. അപ്പം മുറിക്കുക എന്നതിന്റെ അർഥം അല്ല ആ ദിവസം സാബത്ത് ആണെന്ന്. അത് അവർ കൂടുംബോസോൾ ചെയുന്ന ഒരു പ്രവർത്തി ആണ്.
അപ്പ. പ്രവര്‍ത്തനങ്ങള്‍ 2 : 46 - അവര്‍ ഏക മനസ്സോടെ താത്പര്യപൂര്‍വ്വം അനുദിനം ദേവാലയത്തില്‍ ഒന്നിച്ചുകൂടുകയും ഭവനംതോറും അപ്പം മുറിക്കുകയും ഹൃദയലാളിത്യത്തോടും ആഹ്ളാദത്തോടും കൂടെ ഭക്ഷണത്തില്‍ പങ്കുചേരുകയും ചെയ്തിരുന്നു.
കണ്ടോ? എല്ലാ ദിവസവും അവർ അപ്പം മുറിക്കുമായിരുന്നു. പിന്നെ, ആഴ്ചയുടെ ആദ്യ ദിവസം തുടങ്ങുന്നത് എപ്പോൾ ആണ്? ശനിയാഴ്ച സൂര്യാസ്തമയത്തിനു ശേഷം.