കര്‍ത്താവിന്‍റെ 7 തിരുനാളുകള്‍
ലേവ്യര്‍ 23 : 2 - ഇസ്രായേല്‍ ജനത്തോടു പറയുക, വിശുദ്ധ സമ്മേളനങ്ങള്‍ വിളിച്ചുകൂട്ടേണ്ട കര്‍ത്താവിന്‍റെ (യഹോവയുടെ) തിരുനാളുകള്‍ ഇവയാണ്.
ആരുടെ തിരുന്നാളുകൾ? "കര്‍ത്താവിന്‍റെ, യഹോവയുടെ"
ലേവ്യർ 23 ഇൽ യഹോവയുടെ തിരുന്നാളുകൾ ദൈവം അറിയിച്ചിട്ടുണ്ട്:
പെസഹാ (Passover)
പുളിപ്പില്ലാത്ത അപ്പത്തിന്റെ തിരുനാൾ (Feast of Unleavened Bread)
ആദ്യഫലങ്ങളുടെ തിരുനാൾ (Feast of First Fruits)
ആഴ്ചകളുടെ തിരുനാൾ (Pentecost)
കാഹളങ്ങളുടെ തിരുനാൾ (Day of Trumpets)
പ്രായശ്ചിത്ത ദിനം (Day of Atonement)
കൂടാരത്തിരുന്നാൽ (Feast of Tabernacles)
ഇസ്രാഈലിന്റെ തിരുന്നാളുകൾ അല്ല, പകരം കർത്താവിന്റെ തിരുന്നാളുകൾ ആണ് ഇവ.
ഇല്ല, അതിൽ ഈസ്റ്റർ ഇല്ല, ക്രിതുമസ് ഇല്ല. അതൊക്കെ മനുഷ്യരുടെ പാരമ്പര്യങ്ങൾ ആണ്. കർത്തവിൻ്റെ അല്ല.
മത്തായി 15 : 3 - അവന്‍ (യേശു) മറുപടി പറഞ്ഞു: നിങ്ങളുടെ പാരമ്പര്യത്തിന്‍റെ പേരില്‍ നിങ്ങള്‍ ദൈവത്തിന്‍റെ പ്രമാണം ലംഖിക്കുന്നതു എന്തുകൊണ്ട്?